കല്‍പാത്തി റോഡ് നിര്‍മാണത്തില്‍ വന്‍ക്രമക്കേടെന്ന് വിജിലന്‍സ്

പാലക്കാട്: രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം നടത്തിയ പത്ത് ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവൃത്തിയില്‍ വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടത്തെി. വിക്ടോറിയ കോളജ് മുതല്‍ കല്‍പാത്തി സായ് ജങ്ഷന്‍ വരെയുള്ള ഭാഗത്ത് നടത്തിയ പ്രവൃത്തിയിലാണ് ക്രമക്കേട് കണ്ടത്തെിയത്. ക്വട്ടേഷന്‍ പ്രവൃത്തിയായി നടത്തിയെന്നാണ് രേഖയിലുള്ളത്. എന്നാല്‍, കരാറുകാരനെ പ്രവൃത്തി ഏല്‍പ്പിക്കുകയോ സൈറ്റ് കൈമാറുകയോ ചെയ്തിട്ടില്ല. 67 ബാരല്‍ ടാര്‍ ഉപയോഗിക്കേണ്ട സ്ഥാനത്ത് 41 എണ്ണം മാത്രമേ ഉപയോഗിച്ചുള്ളൂ. ബാക്കി 26 എണ്ണം മാറ്റിയിട്ടു. ഇതിന് 1,40,000 രൂപ വിലയുണ്ട്. പണി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും മെഷര്‍മെന്‍റ് ബുക്കില്‍ രേഖപ്പെടുത്തിയില്ല. ക്വട്ടേഷന്‍ അടങ്കല്‍ തുകയായ 9,04,711 രൂപയില്‍ 4,00,724 രൂപയുടെ പ്രവൃത്തി നടന്നിട്ടില്ളെന്ന് വിജിലന്‍സ് കണ്ടത്തെി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കരാറുകാരന്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഡിവൈ.എസ്.പി എം. സുകുമാരന്‍െറ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സി.ഐ എം. കൃഷ്ണന്‍കുട്ടി, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. പ്രമോദ്, എ.എസ്.ഐമാരായ ബി. സുരേന്ദ്രന്‍, കെ.എല്‍. ശിവദാസന്‍, സി.പി.ഒ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.