പട്ടാമ്പി: കൊപ്പം പഞ്ചായത്തിലെ ഒന്നാന്തിപ്പടി കരിക്കുറ ഹരിജന്‍ കോളനിയില്‍ വൃക്കകള്‍ തകരാറിലായ സ്ത്രീ സഹായം കാത്തുകഴിയുന്നു. ജാനകിയാണ് (65) സുമനസ്സുകളുടെ പ്രതീക്ഷയില്‍ ജീവിതം തള്ളിനീക്കുന്നത്. വിയറ്റ്നാംപടിയിലെ ദയ സേവന കേന്ദ്രം മാസാദ്യം നല്‍കുന്ന ഭക്ഷണക്കിറ്റാണ് ജാനകിയുടെ കുടുംബത്തിന്‍െറ ഏക ആശ്രയം. ദരിദ്രയും അവിവാഹിതയുമായ ഇവര്‍ ഏക സഹോദരന്‍ വിശ്വനാഥന്‍െറ കൂടെയാണ് താമസം. കൂലിപ്പണിക്കാരനായ സഹോദരന്‍ ഭാര്യയും നാല് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക അത്താണി കൂടിയാണ്. ആഴ്ചയില്‍ ഒരു ഡയാലിസിസ് ജാനകിക്ക് വേണം. പ്രതിമാസം 25,000 രൂപയോളം ഇതിന് ചെലവ് വരുന്നുണ്ട്. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ നടന്നത്. ചികിത്സക്കും മറ്റും ഭീമമായ സംഖ്യ താങ്ങാനാവാത്ത നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. ഇവരെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വാര്‍ഡ് മെംബര്‍ എസ്. ഇബ്രാഹീം കുട്ടി ചെയര്‍മാനും അഡ്വ. കെ. സന്ദീപ് കണ്‍വീനറുമായി ജാനകി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കൊപ്പം എസ്.ബി.ടി ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. A/C No.67383109549. IFSC Code: SBTR0000969. ഫോണ്‍: 9746300200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.