പരിശോധനയില്‍ പ്രതിഷേധിച്ച് ബസ് റോഡില്‍ നിര്‍ത്തി; വേലന്താവളത്ത് ഗതാഗതക്കുരുക്ക്

വടകരപ്പതി: വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ അരികടത്ത് പരിശോധിക്കാനത്തെിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് റോഡില്‍ നിര്‍ത്തി ജീവനക്കാര്‍ സ്ഥലം വിട്ടു. അതോടെ വേലന്താവളം ജങ്ഷന്‍ രൂക്ഷമായ ഗതാഗതക്കുരുക്കിലായി. കോയമ്പത്തൂരില്‍നിന്ന് വേലന്താവളത്തേക്ക് സര്‍വിസ് നടത്തുന്ന തമിഴ്നാട് സര്‍ക്കാറിന്‍െറ 48ാം നമ്പര്‍ ബസാണ് ജീവനക്കാര്‍ റോഡില്‍ നിര്‍ത്തി സ്ഥലംവിട്ടത്. ഈ റൂട്ടിലുള്ള ബസുകളില്‍ തമിഴ്നാട്ടില്‍നിന്ന് വ്യാപകമായി അരി കടത്തുന്നുണ്ടെന്ന ആക്ഷേപം നിലവിലുണ്ട്. തമിഴ്നാട്ടില്‍ വഴുക്കല്‍ ചെക്പോസ്റ്റില്‍ ബസ് എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. തമിഴ്നാട്ടിലെതന്നെ ഉദ്യോഗസ്ഥരാണ് ബസ് പരിശോധിക്കാന്‍ എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടപാടെ ഡ്രൈവര്‍ ബസിനുള്ളില്‍ അരിയില്ളെന്ന് പറഞ്ഞെങ്കിലും പടിക്കെട്ടിന് മുകളില്‍ ഒരു ചാക്ക് അരി ഉദ്യോഗസ്ഥര്‍ കണ്ടു. തുടര്‍ന്നുള്ള പരിശോധന കണ്ടക്ടര്‍ തടഞ്ഞു. ഇതുമൂലം ഇടുങ്ങിയ വേലന്താവളം ജങ്ഷനിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതായി. വേലന്താവളം ചെക് പോസ്റ്റിന് മുന്നില്‍ ചരക്കുവണ്ടികള്‍ ഉണ്ടായിരുന്നു. ഇതിന്‍െറ എതിര്‍ഭാഗത്താണ് തമിഴ്നാട് ബസ് നിര്‍ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.