തടിയംപറമ്പ് വീണ്ടും പുലി ഭീതിയില്‍

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാര്‍ പുഴയോരത്ത് ആള്‍ സഞ്ചാരമില്ലാത്ത സ്വകാര്യ വ്യക്തിയുടെ മുപ്പതിലേറെ ഏക്കര്‍ സ്ഥലത്ത് തമ്പടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ബുധനാഴ്ച വൈകീട്ട് തടിയംപറമ്പ് അങ്കണവാടിക്ക് പിന്‍വശത്ത് വിറക് ശേഖരിക്കാന്‍ പോയ കോയിക്കല്‍ സുബൈദ മൃഗത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ വനം വകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സും സ്ഥലത്തത്തെി പരിശോധന നടത്തി. രാത്രി എട്ടരയോടെ സംഘം തിരച്ചില്‍ നിര്‍ത്തിവെച്ച് വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരും വനം വകുപ്പും ചേര്‍ന്നുള്ള തിരച്ചിലില്‍ മൃഗത്തെ കണ്ടത്തൊനായില്ല. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളി സുനിയാണ് ആദ്യമായി പുലിയെ കണ്ടത്. പിന്നീട് പ്രദേശത്തെ ചള്ളപ്പുറത്ത് ഉമ്മറിന്‍െറ രണ്ട് ആടുകളെ വന്യ മൃഗം അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെ പ്രദേശം പുലി ഭീതിയിലായി. കൊല്ലപ്പെട്ട ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥരായ മണ്ണാര്‍ക്കാട് വെറ്ററിനറി പോളിക്ളിനിക് സര്‍ജന്‍ ഡോ. സയ്യിദ് അബൂബക്കര്‍ സിദ്ദീഖ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. പുലിക്കെണി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് അധികൃതര്‍ അവഗണിച്ച മട്ടാണ്. പ്രദേശത്ത് സംഘമായത്തെി തിരച്ചില്‍ നടത്തിയതൊഴിച്ചാല്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലു. സ്വകാര്യ വ്യക്തിയുടെ മുപ്പത് ഏക്കറിലേറെയുള്ള സ്ഥലത്തെ കാടുകള്‍ നീക്കം ചെയ്താലേ പരിഹാരമാവൂ എന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.