മീന്‍വല്ലം പദ്ധതി വാര്‍ഷികം ആഘോഷിച്ചു

കല്ലടിക്കോട്: ജില്ലാ പഞ്ചായത്ത്, പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി എന്നിവ ചേര്‍ന്ന് മീന്‍വല്ലം ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിച്ചതിന്‍െറ ഒന്നാം വാര്‍ഷികാഘോഷം കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുബൈദ് ഇസ്ഹാഖ്, സ്ഥിരംസമിതി ചെയര്‍മാന്മാരായ കെ.ഇ. ഹനീഫ, പി.സി. അശോകന്‍, ജില്ലാ പഞ്ചായത്തംഗം പി.എസ്. അബ്ദുല്‍ ഖാദര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണന്‍, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ഇബ്രാഹിം, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. രാജന്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് (സില്‍ക്) ജനറല്‍ മാനേജര്‍ മംഗള, പദ്ധതി ചീഫ് എന്‍ജിനീയര്‍ പത്മരാജന്‍, ഐ.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.