കൊണ്ടോട്ടി: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാ ത്രക്ക് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിെൻറ നേതൃത ്വത്തില്‍ ജില്ല അതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ കോൺഗ്രസ് പ്രവർത്തകർ ജാഥക്ക് വൻ വരവേൽപ്പ് നൽകി. ചേളാരി, കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, വണ്ടൂര്‍, എടക്കര എന്നിവിടങ്ങളില്‍ ജനമഹായാത്രക്ക് സ്വീകരണം നല്കി. കൊണ്ടോട്ടിയിലെ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, എം. ഉമ്മര്‍, ജാഥ സ്ഥിരാംഗങ്ങളായ ഡോ. ശൂരനാട് രാജശേഖരന്, സി.ആര്. ജയപ്രകാശ്, ജോണ്സണ് എബ്രഹാം, കെ.പി. അനില്‍കുമാര്‍, കെ.പി. കുഞ്ഞിക്കണ്ണന്, കെ.സി. അബു എന്നിവർ പങ്കെടുത്തു. ഞായറാഴ്ച രാവിെല പത്തിന് പെരിന്തൽമണ്ണയിൽനിന്ന് ആരംഭിക്കുന്ന ജാഥ കൂട്ടിലങ്ങാടി, മലപ്പുറം, വേങ്ങര, ചെമ്മാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം താനാളൂരിൽ സമാപിക്കും. തിങ്കളാഴ്ച തിരുനാവായ, കുറ്റിപ്പുറം, മാറഞ്ചേരി, എടപ്പാൾ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.