മദീനത്തുൽ ഉലൂം വെബിനാർ

പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളജ് ഇേൻറണൽ ക്വാളിറ്റി അഷുറൻസ് സെൽ (ഐ.ക്യു.എ.സി) വെബിനാർ സംഘടിപ്പിച്ച ു. പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോഓഡിനേറ്റർ പ്രഫ. കെ.പി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഡോ. അജ്മൽ മുഈൻ, മുഹമ്മദ് അമാൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. പെരുന്നാൾ കിറ്റ് വിതരണം വള്ളുവമ്പ്രം: പൂക്കോട്ടൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും വാർഡ്‌ കോൺഗ്രസ് കമ്മിറ്റി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂർ: മുണ്ടിതൊടിക എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം.ടി. അലി ഉദ്ഘാടനം നിർവഹിച്ചു. വള്ളുവമ്പ്രം: പുല്ലാനൂർ മൂന്നാം വാർഡ് എൽ.ഡി.എഫ് കമ്മിറ്റി ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. എൽ.ഡി.എഫ് കമ്മിറ്റി അംഗം എൻ.എം. ഹൈദ്രോസിന് നൽകി വാർഡ് മെംബർ അജിത നീണ്ടാരത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.