പൊന്നാനി: നാട്ടിലേക്ക് പോകാൻ സംവിധാനം വേണമെന്നാവശ്യപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ വെളിയങ്കോട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. കൂട്ടം കൂടിയെത്തിയ നൂറുകണക്കിന് തൊഴിലാളികളാണ് മുദ്രാവാക്യവും വിളിച്ച് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. ബിഹാർ സ്വദേശികളായ ഇവർ ഈ ആവശ്യമുന്നയിച്ച് പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലാണ് ആദ്യമെത്തിയത്. തങ്ങളല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് പൊലീസ് അറിയിച്ചു. ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഇവർ പരാതി പറഞ്ഞതോടെ പഞ്ചായത്ത് ഓഫിസിൽ പോയി അന്വേഷിക്കാൻ പൊലീസ് പറഞ്ഞു. ഇതോടെയാണ് തൊഴിലാളികൾ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കിലോമീറ്ററുകൾ ദൂരെയുള്ള വെളിയങ്കോട് പഞ്ചായത്ത് ഓഫിസിലേക്ക് എത്തിയത്. എന്നാല്‍, തൊഴിലാളികളെ പറഞ്ഞുവിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പടം...m3 lockdown labours വെളിയങ്കോട് ലോക്ഡൗൺ ലംഘിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.