ജീവിതവ്രതമായി ജീവകാരുണ്യപ്രവർത്തനം

വാടാനപ്പള്ളി: ജീവകാരുണ്യ പ്രവർത്തനം ജീവിതവ്രതമായി എടുത്ത പൊതുപ്രവർത്തകനാണ് അബ്ദുൽ അസീസ് തളിക്കുളം. 21ാം വയസ്സിൽ പ്രവാസിയായി ഒമാനിലെത്തിയപ്പോൾ ദൈവം നിശ്ചയിച്ചത് അശരണർക്ക് അത്താണിയാവാൻ കൂടിയായിരുന്നു. തൃത്തല്ലൂർ ആശുപത്രിയിൽ രോഗികൾക്കും തെരുവിൽ അലയുന്നവർക്കും പൊതിച്ചോർ നൽകിയാണ് അസീസ് കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഒമാനിലേക്ക് പോയപ്പോഴും കാരുണ്യപ്രവർത്തനം തുടർന്നു. പ്രവാസികളുടെ വിവിധ പ്രശനങ്ങളുടെ പരിഹാരത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന അദ്ദേഹം വിവിധ മലയാളി സംഘടനകളുടെ സാരഥികൂടിയാണ്. പ്രവാസത്തിരക്കിലും നാട്ടിൽ സാധാരണക്കാർക്കായി കാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി മസ്കത്ത് വേൾഡ് മലയാളി കൗൺസിൽ 120 ടൺ അവശ്യവസ്തുക്കളാണ് അസീസ് മുഖേന അയച്ചത്. ഇതിന് പുറമെ നിരവധിയിടങ്ങളിൽ നേരിട്ട് സഹായമെത്തിക്കുകയും ചെയ്തു. തളിക്കുളം പത്താംകല്ല് സ്വദേശി പോക്കാക്കില്ലത്ത് അബ്ബാസിൻെറയും ഐഷാബിയുടേയും മകനാണ്. സഹോദരങ്ങളും ഭാര്യ നസിയയും മക്കളായ റിസ്വാൻ, അൻസൽ എന്നിവരും പിന്തുണയുമായി കൂടെയുണ്ട്. ഒട്ടനവധി പുരസ്കാരങ്ങളും ഇദ്ദേഹത്തേ തേടിയെത്തി. tck vtply abdul assese പ്രളയസമയത്ത് വയനാട്ടിൽ അവശ്യസാധനങ്ങൾ ചുമന്നുപോകുന്ന അബ്ദുൽ അസീസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.