3300 പേർക്ക് ബിരിയാണി വിളമ്പി എ.ഐ.വൈ.എഫ്

3,300 പേർക്ക് ബിരിയാണി വിളമ്പി എ.ഐ.വൈ.എഫ് കാഞ്ഞാണി: കാരമുക്കിൽ 3,300 പേർക്ക് ബിരിയാണി വിളമ്പി എ.ഐ.വൈ.എഫ് കോവിഡ് ദുരിതാശ്വാസത്തിന് കരുത്തേകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാനാണ് കാരമുക്ക് മേഖല കമ്മിറ്റി മൂന്ന് കേന്ദ്രങ്ങളിൽ ഓൺലൈൻ ബിരിയാണി മേള സംഘടിപ്പിച്ചത്. ഇതിൽനിന്നുള്ള ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.വി. വിനോദൻ കാരമുക്ക് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് ധർമൻ പറത്താട്ടിലിന് നൽകി ഉദ്ഘാടനം ചെയതു. മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, സാജൻ മുടവങ്ങാട്ടിൽ, പി.ബി. ജോഷി, ധനേഷ് മഠത്തിപറമ്പിൽ, സിന്ദു ശിവദാസ്, സജീഷ് വാലപറമ്പിൽ, ശരൺദാസ് എന്നിവർ പങ്കെടുത്തു. പടം അടികുറിപ്പ്: tk karamukku biriyani എ.ഐ.വൈ.എഫ് കാരമുക്ക് മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി മേളയിലെ ആദ്യ വിൽപന സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.വി. വിനോദൻ കാരമുക്ക് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് ധർമൻ പറത്താട്ടിലിന് നൽകി ഉദ്ഘാടനം ചെയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.