ഓൺലൈൻ ക്ലാസ്​: 10,019 കുട്ടികൾ 'ഓഫ്​ലൈനിൽ'

തൃശൂർ: സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുേമ്പാഴും കുട്ടികളും അധ്യാപകരും ഓൺലൈൻ ക്ലാസുകൾക്കായി കാത്തിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾക്കും ടി.വികൾക്കും മുന്നിൽ കുട്ടികൾ അറിവുനുകരുന്ന കാലമാണ് ഇനിയുള്ളത്. ജില്ലയിൽ ആകെയുള്ളത് 3,43,367 വിദ്യാർഥികളാണ്. ഇവരിൽ രണ്ടു ശതമാനം കുട്ടികൾക്ക് ഫോണും ടി.വിയും ഇല്ലെന്നാണ് സമഗ്ര ശിക്ഷ കേരളം ജില്ല അധികൃതർ പറയുന്നത്. 10,019 കുട്ടികൾക്കാണ് ഇത്തരം സൗകര്യമില്ലാത്തത്. നേരേത്ത തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്തലത്തിൽ നടത്തിയ സർവേയിൽ 14,000ലധികം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഇല്ലെന്നാണ് കണ്ടെത്തിയത്. തുടർന്ന് ക്ലാസ് അധ്യാപകർ മുഖേന നടത്തിയ സർവേയിലാണ് പുതിയ കണക്ക് ലഭിച്ചത്. സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് അനുയോജ്യമായ സ്ഥലത്ത് സംഘമായി പഠിക്കാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. േലാക്ഡൗൺ െപരുമാറ്റച്ചട്ടം ലംഘിക്കാതെ വിവിധ ക്ലാസുകളിലെ കുട്ടികളെ വിവിധ സമയങ്ങളിൽ നടക്കുന്ന ഒാൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ നൽകും. ഇതിനായി കമ്യൂണിറ്റി ഹാളുകളും വായനശാലകളും ഉപയോഗപ്പെടുത്തും. ആദിവാസി ഊരുകളിലെ കുട്ടികൾക്കായും സൗകര്യം ഏർപ്പെടുത്തി. കൊടകര ശാസ്താംപൂവം ആദിവാസി കോളനിയിലെ കമ്യൂണിറ്റി ഹാളിൽ സൗകര്യം ഒരുക്കും. വെറ്റിലപ്പാറ ആദിവാസി കോളനിയിലെ കുട്ടികൾക്കായും സമാനരീതിയിൽ സൗകര്യം ഒരുക്കും. എന്നാൽ, മലക്കറപ്പാറയിൽ ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കാനായിട്ടില്ല. അവിടെ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും. വിവര സാങ്കേതിക സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് ഒരുക്കിനൽകാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.