മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് തുടക്കമായി. വിശുദ്ധായി പ്രഖ്യാപിച്ച ശേഷമുള്ള പ്രഥമ തിരുനാളാണിത്. തീർഥകേന്ദ്രം പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ കൊടിയേറ്റം നിർവഹിച്ചു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ആഘോഷം. വിശുദ്ധ മറിയം ത്രേസ്യയുടെ കബറിട തീർഥകേന്ദ്രത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയതായി ഹോളിഫാമിലി സന്യാസസമൂഹം സുപ്പീരിയര്‍ മദര്‍ ഉദയ പറഞ്ഞു. ജൂണ്‍ എട്ടിനാണ് പ്രധാന തിരുനാള്‍. നവനാള്‍ നൊവേനയും തിരുകര്‍മങ്ങളും എല്ലാ ദിവസവും രാവിലെ ഒമ്പതിനും ഞായറാഴ്ചകളില്‍ വൈകീട്ട് അഞ്ചിനുമാണ് നടക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. ജോസഫ് ഗോപുരം, ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഫാ. ആൻറണി നല്ലുകുന്നേല്‍, ഫാ. ജോസ്, ഫാ. ടോം മാളിയേക്കല്‍, ഫാ. ജോമി തോട്ട്യാന്‍, ഡോ. നെവിന്‍ ആട്ടോക്കാരന്‍, മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ കാര്‍മികരാകും. ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ആൻറണി കരിയില്‍, ഡോ. ജോസഫ് കാരിക്കശ്ശേരി, മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ്, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സന്ദേശം നല്‍കും. തിരുനാള്‍ദിനമായ ജൂണ്‍ എട്ടിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടൻെറ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് തിരുനാള്‍ ദിവ്യബലിയും സന്ദേശവും നൊവേനയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.