ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

mannuthy accident death johnson 50 ഒാള്‍ക്ക് പരിക്ക് മണ്ണുത്തി: . മറ്റൊരാള്‍ക്ക് പരിക്ക്. വെള്ളാനിക്കര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരന്‍ നടത്തറ മെര്‍ളിന്‍ ഗാര്‍ഡനില്‍ അയ്യന്തോള്‍ വീട്ടില്‍ ജോണ്‍സണ്‍ (50) ആണ് മരിച്ചത്. മുളയം സ്വദേശി തളിയത്ത് വീട്ടില്‍ വര്‍ഗീസിനാണ് പരിേക്കറ്റത്. ഇയാളെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് ദേശീയപാതയിലൂടെ പോകുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ബൈക്കിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡ് പണിനടക്കുന്നതിനാല്‍ പാലക്കാട് ഭാഗത്തേക്ക് പോകുന്ന ഭാഗം അടച്ചിരിക്കുകയാണ്. ഇതാണ് ഇരുവാഹനങ്ങളും ഒരേ ഭാഗത്ത് കൂടിവന്ന്് അപകടം സംഭവിക്കാനിടയാക്കിയത്. ജോണ്‍സൻെറ ഭാര്യ ലൈസി. മക്കള്‍: ലിജോ, ലിജിന്‍. സംസ്‌കാരം ശനിയാഴ്ച കിഴക്കേക്കോട്ട മാര്‍ യോഹന്നാന്‍ മഗ്ദാന്‍ പള്ളി സെമിത്തേരിയില്‍. kodungallur meenakshi 93 മീനാക്ഷി കൊടുങ്ങല്ലൂർ: ലോകമലേശ്വരം കോവില്‍പറമ്പില്‍ പരേതനായ ശങ്കരൻെറ ഭാര്യ മീനാക്ഷി (93) നിര്യാതയായി. മക്കള്‍: സീതാദേവി, സത്യനേശന്‍, സുരേഷ്ബാബു, ഉണ്ണികൃഷ്ണന്‍, ഷാജി. മരുമക്കള്‍: പരേതനായ വല്‍സന്‍, അനിത, ജയ, ലളിത, സവിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.