പാമ്പുകടിയേറ്റ്​ മരിച്ചു

വണ്ടൂർ: കാരക്കാപറമ്പിൽ വീട്ടമ്മ . നായ്പ്പല്ലിയിൽ കാരക്കാടൻ ഹംസയുടെ ഭാര്യ ഖദീജ (59) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ആടിനെ തീറ്റുന്നതിനിടെയാണ് അപകടം. തുടർന്ന് ആക്കപറമ്പിൽ വിഷവൈദ്യനെ കാണിച്ച് വീട്ടിലെത്തിയെങ്കിലും രാത്രി വേദനയും ഛർദിയും ഉണ്ടായപ്പോൾ വീണ്ടും വൈദ്യനെ വിവരം അറിയിച്ചെങ്കിലും നേരത്തെ കൊടുത്ത മരുന്ന് തുടരുവാൻ നിർദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അസുഖം മൂർച്ഛിച്ച് അബോധാവസ്ഥയിലായി. തുടർന്ന് വണ്ടൂർ, മഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. മക്കൾ: നുസ്രത്ത്, റജീന. മരുമകൻ: അബ്ബാസ്. സഹോദരങ്ങൾ: മുഹമ്മദ്, നഫീസ, മറിയുമ്മ, സുഹ്റ, ആമിന. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ കോവിഡ് 19 പരിശോധനകൾക്കുശേഷം വണ്ടൂർ പള്ളികുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. wdr Kadeeja (59)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.