NEW മൈസൂരിൽ കുടുങ്ങിയ വിദ്യാർഥികൾ ദുരിതം താണ്ടി നാട്ടിലേക്ക്

കോഴിക്കോട്: ലോക്ഡൗണിൽ മൈസൂരിൽ കുടുങ്ങിയ വിദ്യാർഥികൾ ദുരിതം താണ്ടി നാട്ടിലേക്ക്. മൈസൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച് ആൻഡ് ഹിയറിങ്ങിൽ (ഐഷ്) പഠിക്കുന്ന 108 വിദ്യാർഥികളാണ് മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി അഞ്ച് ബസുകളിലായി നാട്ടിലേക്ക് തിരിച്ചത്. 107 പെൺകുട്ടികളും ഒരാൺകുട്ടിയുമുള്ള സംഘം വിവിധ ജില്ലക്കാരാണ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിെല 25 കുട്ടികൾ ഒരു ബസിലും തൃശൂർ, പാലക്കാട് ജില്ലകളിലെ 21 കുട്ടികൾ, മലപ്പുറത്തെ 21 കുട്ടികൾ, കോഴിക്കോെട്ട 21 കുട്ടികൾ, കണ്ണൂരിലെ 15 കുട്ടികൾ എന്നിങ്ങനെ മറ്റ് നാല് ബസുകളിലും കാസർകോട്ടെ അഞ്ചു കുട്ടികൾ കാറിലുമായാണ് യാത്ര. കേരള മുസ്ലിം കൾചറൽ സൻെറർ (കെ.എം.സി.സി) ആണ് കേരള അതിർത്തി വരെ എത്താൻ ബസ് ഏർപ്പാടാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.