റിയാദിൽനിന്ന്​ വന്നവരുടെ ലക്ഷ്യംചികിത്സ, ഗർഭകാല പരിചരണം

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിൻെറ ഭാഗമായി റിയാദിൽനിന്ന് പുറപ്പെട്ട വിമാനത്തിലുള്ളവരിൽ ഭൂരിഭാഗത്തിൻെറയും ലക്ഷ്യം ഗർഭകാല പരിചരണവും ചികിത്സയും. ഗർഭിണികളിൽ അധികവും നഴ്സുമാരാണ്. മറ്റ് രോഗങ്ങളാൽ പ്രയാസപ്പെടുന്നവരും നാട്ടിലെത്തി. ഇവരിൽ ചക്രക്കസേരയെ ആശ്രയിക്കുന്നവർവരെയുണ്ട്. കൊല്ലം മടത്തറ സ്വദേശി ഷാജു രാജൻ അർബുദ ചികിത്സക്കാണ് എത്തിയത്. റിയാദിൽ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ ഉദ്ദേശിക്കുന്നത്. കോഴിക്കോട്ട് ഇറങ്ങി തിരുവനന്തപുരത്ത് എത്തൽ ബുദ്ധിമുട്ടാണ്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇടപെട്ട് കോഴിക്കോട് എം.വി.ആർ കാൻസർ സൻെററിൽ ചികിത്സക്ക് താൽക്കാലിക സൗകര്യമൊരുക്കി. അൽഅഹ്സ കിങ് ഫൈസൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കോട് സ്വദേശി പ്രീതി തോമസും നാട്ടിലെത്തിയവരിലുണ്ട്. ഒമ്പത് മാസം ഗർഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പിൻെറ വാഹനത്തിലാണ് വിമാനത്താവളത്തിൽ എത്തിച്ചത്. പ്രീതിയുടെ ഭർത്താവിന് ദുബൈയിലാണ് ജോലി. കോഴിക്കോട്ടുനിന്ന് പ്രീതിയെ ആംബുലൻസിൽ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ് ശുമൈസി കിങ് സഉൗദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മഞ്ജു തോമസ് എട്ട് മാസം ഗർഭിണിയാണ്. വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകരാണ് അവരെ വിമാനത്താവളത്തിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.