മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയിൽ അറബിക്, ഉറുദു, സംസ്‌കൃതം ഭാഷകള്‍ക്ക് കൂടുതല്‍ മൂല്യനിർണയ ക്യാമ്പുകള്‍ അനുവദിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളത്തും കോഴിക്കോട്ടും മാത്രമാണ് ക്യാമ്പുകളുള്ളത്. മൂല്യനിര്‍ണയ ചുമതലയുള്ള മലപ്പുറം ജില്ലയിലെ അധ്യാപകര്‍ കോഴിക്കോട്ടും മറ്റ് 12 ജില്ലകളിലെയും അധ്യാപകര്‍ എറണാകുളത്തുമെത്തണമെന്നാണ് നിര്‍ദേശം. കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തതിനാല്‍ ഭാഷാ വിഷയങ്ങള്‍ക്കും കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതായി പ്രസിഡൻറ് എം.വി. അലികുട്ടിയും ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ഹഖും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.