കടലുണ്ടിപ്പുഴയിൽ അനധികൃത മണൽവാരൽ; രണ്ടുപേർ അറസ്​റ്റിൽ

മലപ്പുറം: കടലുണ്ടിപ്പുഴയിൽ കൂട്ടിലങ്ങാടി പടിഞ്ഞാറേക്കുണ്ട് ഭാഗത്തുനിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അനധികൃതമായി മണൽവാരിക്കൊണ്ടിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 10 ലോഡ് മണലും പിടിച്ചെടുത്തു. പടിഞ്ഞാറ്റുമ്മുറി പോലേംപടിയൻ മുസ്തഫ, ഹാജിയാർപ്പള്ളി പട്ടയിൽ സാജൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ എ. പ്രേംജിത്ത്, എസ്.ഐ സംഗീത് പുനത്തിൽ, സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, ഹരിലാൽ, ഷൈജൽ എന്നിവരടങ്ങുന്ന സംഘമാണ് മണൽവാരൽ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.