കൂട്ടസ്ഥലംമാറ്റം: എഫ്​.സി.ഐ തൊഴിലാളികൾ സമരത്തിലേക്ക്​

തൃശുർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശം മറികടന്ന് മുളങ്കുന്നത്തുകാവ് എഫ്.സി.െഎ ഗോഡൗണിൽ തൊഴിലാളികളുടെ കൂട്ട സ്ഥലംമാറ്റം. സംഭവത്തിൽ പ്രതിഷേധിച്ച് തൊളിലാളികൾ സമരത്തിലേക്ക്. ഇതോടെ ജില്ലയിലെ റേഷൻ വിതരണം അവതാളത്തിലാകാൻ സാധ്യത. കോവിഡ് കാലത്ത് സ്ഥലംമാറ്റം പാടില്ലെന്ന നിർദേശം മറികടന്നാണ് 50 കയറ്റിറക്ക് തൊഴിലാളികളെയാണ് മുളങ്കുന്നത്തുകാവ് എഫ്.സി.ഐയിൽനിന്ന് ചാലക്കുടി എഫ്.സി.ഐയിലേക്ക് മാറ്റിയത്. ഇതിനെതിരെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് തൊഴിലാളി സംഘടനകളാണ് രംഗത്തുവന്നത്. എഫ്.സി.ഐ ഏരിയ മാനേജറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചാലുക്കുടിയിലെ കരാറുകരെ സംരക്ഷിക്കാനാണ് ഉത്തരവ് എന്നാണ് തൊഴിലാളികളുടെ ആക്ഷേപം. തീരുമാനം പുനഃപരിശോധിച്ചിെല്ലങ്കിൽ െവള്ളിയാഴ്ച മുതൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്നാണ് തൊഴിലാളി സംഘടനാനേതാക്കളുടെ മുന്നറിയിപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.