കരിപ്പൂർ: ദുബൈയിൽ നിന്നെത്തിയ ആദ്യസംഘത്തിലുള്ളവരെ വീടുകളിലേക്കും കോവിഡ് കെയർ സൻെറുകളിലേക്കും മാറ്റാനായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത് 23 കെ.എസ്.ആർ.ടി.സി ബസുകൾ. ഇതില്‍ 18 എണ്ണം മലപ്പുറം ജില്ലയില്‍ നിന്നുള്ളതും 10 എണ്ണം കോഴിക്കോട് ജില്ലയില്‍ നിന്നുള്ളതുമാണ്. രണ്ട് വീതം ബസുകൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരെ എത്തിക്കാനായാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് ഒാരോ ബസ് വീതവും. കോവിഡ് ലക്ഷണങ്ങളുള്ളവര്‍, മറ്റ് രോഗികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെ കൊണ്ടുപോകാന്‍ 108 ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. കൂടാതെ പ്രീ പെയ്ഡ് ടാക്‌സി സൗകര്യവുമുണ്ടായിരുന്നു. വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക്, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ ഏജന്‍സി പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.