തൃശൂർ: തൊടുപുഴയിലെ ആയുർവേദ സ്ഥാപനമായ ധന്വന്തരി വൈദ്യശാല കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പൊലീസ് സേനക്ക് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനുള്ള ആയുർവേദ മരുന്നുകൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നു. സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നൽകി നിർവഹിച്ചു. ധന്വന്തരി വൈദ്യശാല എം.ഡിമാരായ ഡോ. സതീഷ് നമ്പൂതിരി, അനൂപ് നമ്പൂതിരി, ട്രാവെൽ ഫോർ ഹെൽത്ത് ഡയറക്ടർ കെ. റെജികുമാർ എന്നിവർ പങ്കെടുത്തു. 25,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആയുർവേദ ഹെൽത്ത് ടൂറിസം ആഗോള രംഗത്ത് പ്രൊമോട്ട് ചെയ്യുന്ന തൃശൂർ ആസ്ഥാനമായ ട്രാവെൽ ഫോർ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡും ധന്വന്തരി വൈദ്യശാലയുടെ ദേശീയ മാർക്കറ്റിങ് വിഭാഗമായ ഐവാസ് ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാവെൽ ഫോർ ഹെൽത്ത് എം.ഡി. ഗോപകുമാർ പിള്ള, ഡയറക്ടർ സി.ഇ.ഒ കെ.എൻ. വിജയകുമാർ, ഐവാസ് എം.ഡി അനിത സോജൻ, ജനറൽ മാനേജർ ജോക്സ്ൻ ജോയ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.