ആരോഗ്യ സർവകലാശാല പ്രൊ വി.സി വിരമിക്കുന്നു

തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ വ്യാഴാഴ്ച വിരമിക്കും. ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ പദവിയിൽനിന്നും വിരമിച്ച ഡോ. നളിനാക്ഷൻ പ്രൊ വി.സി പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയാണ് പടിയിറങ്ങുന്നത്. കെ.ജി.എം.ഒ.എ മുന്‍ സംസ്ഥാന പ്രസിഡൻറും തിരുവനന്തപുരം എസ്.യു.ടി ആശുപത്രി സര്‍ജറി കണ്‍സൽട്ടൻറുമായ ഡോ. എസ്. പ്രമീളാദേവിയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.