പാലക്കാട്: കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 1976 പേർ. 1932 ആളുകൾ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ല ആശുപത്രിയിലും രണ്ടുപേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ആറാളുകൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പരിശോധനക്കായി ഇതുവരെ അയച്ച 3014 സാമ്പിളുകളില്‍ ഫലം വന്ന 2900 പേരിൽ 13 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11നും രണ്ട് പേര്‍ ഏപ്രില്‍ 15നും ഒരാള്‍ ഏപ്രില്‍ 22നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30നും രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. ആകെ 31402 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 29426 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.