തൃപ്രയാർ: അഞ്ചംഗസംഘത്തിൻെറ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. അക്രമത്തിൽ മാതാവിനും സഹോദരനും പരിക്കേറ്റു. നാട്ടിക ചെമ്മാപ്പിള്ളി കോളനിയിൽ വെള്ളാഞ്ചേരി സുകുമാരൻെറ മകൻ നിതിനാണ് (26) വെട്ടേറ്റത്. പരിക്കേറ്റ നിതിനെയും സഹോദരൻ നിഖിലിനെയും തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച നാലോടെയാണ് സംഭവം. ഒരാഴ്ച മുൻപ് ഉണ്ടായ അടിപിടിയുടെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.