ജില്ല ലൈബ്രറി കൗണ്‍സില്‍ ദുരിതാശ്വാസ നിധിയിലേക്ക്​ 19 ലക്ഷം രൂപ നല്‍കി

പാലക്കാട്: ജില്ല ലൈബ്രറി കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19,30,340 രൂപ നല്‍കി. പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ 2,42,040, മണ്ണാര്‍ക്കാട് 1,86,320, ചിറ്റൂര്‍ താലൂക്ക് 1,22,700, ആലത്തൂര്‍ താലൂക്ക് 3,08,930, ഒറ്റപ്പാലം താലൂക്ക് 7,29,940, പട്ടാമ്പി താലൂക്ക് 3,40,210 എന്നിങ്ങനെയാണ് നല്‍കിയത്. വാര്‍ഷിക ഗ്രാൻറില്‍നിന്ന് ഓരോ പത്ത് ശതമാനം തുകയും, ലൈബ്രേറിയന്മാര്‍, വനിതാ വയോജന പുസ്തക വിതരണ ലൈബ്രേറിയന്മാര്‍, റഫറന്‍സ് കേന്ദ്രത്തിലെ ലൈബ്രേറിയന്മാര്‍ എന്നിവര്‍ 15 ദിവസത്തെ വേതനവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഓരോ പ്രദേശത്തേയും ലൈബ്രറി പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.