ഡൽഹിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന യുവാവിനെ നാട്ടിലെത്തിക്കണം -മനുഷ്യാവകാശ കമീഷൻ

തൃശൂർ: കാനഡയിലേക്കുള്ള യാത്രക്ക് രേഖകൾ ശരിയാക്കാൻ ഡൽഹിയിൽ ചെന്നപ്പോൾ ഒരുവശം തളർന്ന മലയാളി യുവാവിനെ ചികിത്സക്കായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കലക്ടറോട് ഉത്തരവിട്ടു. ചാലക്കുടി ഇലഞ്ഞിപ്ര ചൂളക്കൽ വീട്ടിൽ രഞ്ചു ഹാസനാണ് ഡൽഹിയിൽ അത്യാസന്ന നിലയിൽ കഴിയുന്നത്. രഞ്ചുവിൻെറ ഭാര്യ ലീന സമർപ്പിച്ച പരാതിയിലാണ് നടപടി. ലോക്ഡൗൺ ദിവസങ്ങളിൽ തികച്ചും അവിചാരിതമായാണ് രോഗം വന്നത്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് സംസാരശേഷിയും ഒരുവശത്തെ ചലന ശേഷിയും നഷ്ടമായതായി പരാതിയിൽ പറയുന്നു. രഞ്ചുവിന് രണ്ട്കുട്ടികളുണ്ട്. കോവിഡ് രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ യുവാവിന് ഡൽഹിയിൽ ചികിത്സ കിട്ടുന്നില്ല. എത്രയും വേഗം നാട്ടിലെത്തിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്ന് പരാതിയിൽ പറയുന്നു. നടപടി സ്വീകരിച്ച ശേഷം കലക്ടർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.