പട്ടാമ്പി: അന്തർ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്ക് പട്ടാമ്പിയിൽ തുടക്കം. ഒഡിഷയിലേക്കുള്ള ആദ്യസംഘം ബുധനാഴ്ച യാത്ര തിരിച്ചു. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 335ൽ 270 പേർക്കാണ് പ്രത്യേക ട്രെയിനിൽ യാത്രക്കുള്ള വഴിയൊരുങ്ങിയത്. ബുധനാഴ്ച രാവിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മെഡിക്കൽ ചെക്അപ് നടത്തിയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ കെ.എസ്.ആർ.ടി ബസുകളിൽ കയറ്റിവിട്ടത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇവരെ യാത്രയാക്കി. പ്രത്യേക ട്രെയിനിൽ ഉൾക്കൊള്ളാൻ കഴിയാതെ വന്ന പട്ടാമ്പിലെ 65 പേർ ജില്ലയിലെ വിവിധ ഭാഗത്തു നിന്നുള്ളവരോടൊപ്പം അടുത്ത ട്രെയിനിൽ യാത്രയാകും. ചൊവ്വാഴ്ച രാത്രിയാണ് പ്രത്യേക ട്രെയിൻ റെയിൽവേ അനുവദിച്ചത്. റവന്യൂ വകുപ്പും പൊലീസും ആരോഗ്യ വകുപ്പും ലേബർ ഡിപ്പാർട്മൻെറും മികച്ച രീതിയിൽ പ്രവർത്തിച്ചാണ് തൊഴിലാളികളുടെ മടക്കയാത്ര സാധ്യമാക്കിയത്. pew PTB 65 A പട്ടാമ്പിയിൽനിന്ന് ഒഡിഷയിലേക്കുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പുറപ്പെടുന്നു pew PTB 65 B പട്ടാമ്പിയിൽനിന്ന് ഒഡിഷയിലേക്കുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘത്തെ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ യാത്രയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.