ആസ്​റ്റർ-പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി

തൃശൂരിൽ സേവനമൊരുക്കി പീപിൾസ് ഫൗണ്ടേഷൻ തൃശൂർ: കോവിഡ് കാലത്ത് ജില്ലയിലെ പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാൻ പീസ് വാലി-ആസ്റ്റർ വളൻറിയേഴ്സ് സഞ്ചരിക്കുന്ന ആശുപത്രി ജില്ലയിൽ സേവനം ആരംഭിക്കുന്നു. ജില്ല ഭരണകൂടത്തിൻെറ പ്രത്യേക അനുമതിയോടെയാണ് കോവിഡ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കോവിഡ് പരിശോധന. പീപിൾസ് ഫൗണ്ടേഷനാണ് ജില്ലയിൽ പ്രാദേശിക സംഘാടനം നിർവഹിക്കുന്നത്. ഡോക്ടർ, നഴ്സ്, പേഷ്യൻറ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി ഒേരസമയം മൂന്നുപേരെ മാത്രമാണ് പരിശോധിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകുന്ന രീതിയാണ് ക്യാമ്പുകളിൽ അവലംബിക്കുക. കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, പീസ് വാലി പ്രോജക്ട് മാനേജർ സാബിത് ഉമർ, പീപിൾസ് ഫൗണ്ടേഷൻ ജില്ല കോഡിനേറ്റർ കെ.എ. സദറുദ്ദീൻ, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി നൗഷാബ നാസ് ജമാൽ മാള എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.