കൗൺസിലിൽ ചളിവെള്ളവുമായി പ്രതിപക്ഷ പ്രതിഷേധം സർക്കാർ അനുവദിച്ച പ്രളയഫണ്ട് മൂന്ന് കോടി കോർപറേഷൻ നഷ്ടപ്പെടുത്തിയെന്നും ആരോപണം ഷീ ലോഡ്ജ് നടത്തിപ്പ് കുടുംബശ്രീക്ക് തൃശൂർ: നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലെ ചളി കലർന്നതിൽ നടപടിയെടുക്കാത്തതിൽ കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ജല വിതരണ വകുപ്പ് അധികൃതരുമായി യോഗം ചേർന്നിരുന്നതിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്ന് മറുപടി നൽകിയിരുന്നു. പരിഹാരമാവാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ചളിവെള്ളം ബോട്ടിലിൽ നിറച്ചെത്തിച്ചായിരുന്നു പ്രതിഷേധം. 2018 -19 കാലത്തുണ്ടായ പ്രളയത്തിൽ പ്രതിരോധ നടപടികൾക്കായി പ്രത്യേകമായി സർക്കാർ അനുവദിച്ച മൂന്ന് കോടി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായി പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ ആരോപിച്ചു. ചെമ്പൂക്കാവ് ഷോപ്പിങ് കോംപ്ലക്സിനായി ഡി.പി.ആർ ആയിരിക്കെ വീണ്ടും പ്ലാൻ വരച്ച് അതേ കമ്പനിക്ക് വഴിവിട്ട് പണം മുൻകൂർ നൽകിയത് ചട്ട ലംഘനവും അഴിമതിയുമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അയ്യന്തോൾ പഞ്ചിക്കലിലെ ഷീ ലോഡ്ജിൻെറ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. 2019 ഫെബ്രുവരി മുതൽ ഈ വർഷം ജനുവരി വരെ ലോഡ്ജിൽ നിന്നു വരുമാനമായി ലഭിച്ചത് 6.54 ലക്ഷം രൂപയാണ്. എന്നാൽ നടത്തിപ്പു ചെലവ് 15.36 ലക്ഷം രൂപയാണ് വരുമാനവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് ഇത് കൈമാറാൻ തീരുമാനിച്ചത്. രോഗികൾക്ക് സഹായവുമായി കോർപറേഷൻ തൃശൂർ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കോർപറേഷൻ പരിധിയിലുള്ള നിർധന രോഗികൾക്കു സൗജന്യ മരുന്നും ധനസഹായവും നൽകാൻ കൗൺസിൽ തീരുമാനം. ഡയാലിസിസ് രോഗികൾ, അവയവം മാറ്റിെവച്ചവർ, കാൻസർ ബാധിതർ എന്നിവർക്കാണ് മരുന്നും സഹായവും നൽകുക. നിലവിൽ കോർപറേഷൻ എല്ലാ ദിവസവും കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ 18 പേർക്കു സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്. ഇതോടൊപ്പം കോർപറേഷൻ പരിധിയിലുള്ള പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് അവർ എവിടെ ചികിത്സിച്ചാലും സാമ്പത്തിക സഹായമായി 1000 രൂപയും (ആശുപത്രി വഴി) കാൻസർ രോഗികൾക്കും വൃക്ക, ഹൃദയം, കരൾ എന്നിവ മാറ്റൈവച്ചവർക്ക് ഒരു മാസം 5000 രൂപ ധനസഹായം നൽകും. ടർഫ് മൈതാനം മോടിയാക്കുന്നു തൃശൂർ: പാലസ് റോഡിലെ കോർപറേഷൻ സ്റ്റേഡിയത്തിലെ ടർഫ് ഫുട്ബാൾ മൈതാനം നവീകരിക്കാൻ കൗൺസിൽ തീരുമാനം. ഏകദേശം 4.50 ലക്ഷം അറ്റകുറ്റപ്പണിക്കു വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 2015ലെ ദേശീയ ഗെയിംസിൽ വനിതാ ഫുട്ബാൾ മത്സരത്തിനു വേദിയൊരുക്കാൻ വേണ്ടിയാണ് സ്റ്റേഡിയത്തിൽ 4.76 കോടി രൂപ മുടക്കി വിദേശനിർമിത സിന്തറ്റിക് ടർഫ് ഒരുക്കിയത്. എന്നാൽ പിന്നീട് പരിപാലനം കൃത്യമായി നടക്കാത്തതും മഴയും വെയിലുമേറ്റും നശിച്ചു. അതേസമയം പാലസ് ഗ്രൗണ്ട് ജില്ല ഫുട്ബാൾ അസോസിയേഷന് കൈമാറാൻ നീക്കമുള്ളതായും അതിന് അനുവദിക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.