'കല' കള്‍ച്ചറല്‍ ഫെസ്​റ്റിവലിന് ഇന്ന് തിരശ്ശീല വീഴും

മഞ്ചേരി: കല കള്‍ച്ചറല്‍ ഫെസ്റ്റിവലിൻെറ രണ്ടാം ദിനം നടന്ന ഓപണ്‍ഫോറം ശ്രദ്ധേയമായി. എഴുത്തുകാരും പാട്ടുകാരും ചി ത്രകാരന്‍മാരും പങ്കെടുത്തു. വി.ആര്‍. സുധീഷ്, ടി.പി. രാജീവന്‍, പി. രാമന്‍ എന്നിവര്‍ പങ്കെടുത്ത 'എഴുത്തകം' സെഷനില്‍ പുതിയ കാലത്തെ എഴുത്തിൻെറ ആകുലതകള്‍ ചര്‍ച്ചയായി. ഡോ. എസ്. ഗോപു മോഡറേറ്ററായി. പാടിയും പറഞ്ഞും പാട്ടിൻെറ വൈവിധ്യമാര്‍ന്ന വഴികളിലൂടെയുള്ള സഞ്ചാരമായ 'പാട്ടഴക്' സെഷനില്‍ സദനം ജ്യോതിഷ് ബാബു, സുരേഷ് തിരുവാലി, ബാപ്പു വാവാട് എന്നിവര്‍ പങ്കെടുത്തു. ഡോ. പ്രമോദ് ഇരുമ്പുഴി മോഡറേറ്ററായി. 'വര' സെഷനില്‍ ആര്‍ട്ടിസ്റ്റ് സഗീര്‍, കെ.വി.എം. ഉണ്ണി, അജയ് സാഗ എന്നിവര്‍ പങ്കെടുത്തു. ഡോ. സന്തോഷ് വള്ളിക്കാട് മോഡറേറ്ററായി. സാഹിത്യ ക്യാമ്പില്‍ വി.എം. ഗിരിജ, പി.എഫ്. മാത്യൂസ്, ഹാരിസ് നെന്‍മേനി, അബ്ദുല്ലക്കുട്ടി എടവണ്ണ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.