സി.എ.എ കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയുടെ പരിണിതഫലം -ആര്യാടന്‍ ഷൗക്കത്ത്

കൊണ്ടോട്ടി: കോണ്‍ഗ്രസ് ഭരണത്തിലില്ലാത്തതിൻെറ പരിണിത ഫലമാണ് പൗരത്വഭേഗദതി നിയമവും കശ്മീര്‍ പ്രശ്‌നവും മുത്തല ാക്ക് ബില്ലുമെന്നും സംസ്‌കാര സാഹിതി സംസ്ഥാന അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്. സംസ്‌കാര സാഹിതി മൊറയൂര്‍ മണ്ഡലം കമ്മിറ്റി 'ഞാന്‍ പൗരന്‍, പേര് ഭാരതീയന്‍' എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ.സി. ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം, സംസ്‌കാര സാഹിതി ജില്ല ജനറല്‍ കണ്‍വീനര്‍ ഗോവിന്ദന്‍ നമ്പൂതിരി, ജാമിഅ മില്ലിയ വിദ്യാര്‍ഥിനി ഹനീന്‍, ബി. അസലവി, പി. ഷാനവാസ്, പി.സി. രാജന്‍, ആസാദ് ബംഗാളത്ത്, ബി. കുഞ്ഞിമുഹമ്മദ് എന്ന ചെറിയാപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.