താനൂര്‍: കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ താനൂരിന് ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക ്ക് തുടക്കമാവുന്നു. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍നിന്നാണ് തുക വകയിരുത്തിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്ന സ്റ്റേഷന് ആശ്വാസം പകരുന്നതാണ് പുതിയ വികസന പദ്ധതികള്‍. പഴയ കെട്ടിടം പൊളിച്ച് പുതുക്കി നിര്‍മിക്കും. പുതിയ ടിക്കറ്റ് ബുക്കിങ് ഓഫിസ്, കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഒന്നാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂര, പ്ലാറ്റ്‌ഫോമില്‍ വിപുലമായ ഇരിപ്പിട സൗകര്യം, മിനിമാസ്റ്റ് ഉള്‍പ്പെടുന്ന വൈദ്യുത വിളക്കുകള്‍ എന്നിവ ഇതിൽപെടും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. പരിപാടികൾ ഇന്ന് (ഞായർ) വലിയപറപ്പൂർ ജുമാമസ്ജിജിദ്: മഹല്ല് പ്രതിനിധി സംഗമം. ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂർ-9.00. പൂരപ്പുഴ വള്ളംകളി 13ന് താനൂര്‍: വിനോദസഞ്ചാര വകുപ്പിൻെറ സഹകരണത്തോടെ ഓണാഘോഷ ഭാഗമായി 'എൻെറ താനൂര്‍' സംഘടിപ്പിക്കുന്ന രണ്ടാമത് പൂരപ്പുഴ വള്ളംകളി സെപ്റ്റംബർ 13ന് ഉച്ചക്ക് രണ്ടിന് താനൂര്‍ ഒട്ടുംപുറത്ത് സംഘടിപ്പിക്കും. സംഘാടകസമിതി യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സി.കെ. സുബൈദ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.ടി. ഇല്യാസ് അധ്യക്ഷത വഹിച്ചു. എം. അനില്‍കുമാര്‍, യു.പി. അബ്ദുൽ ലത്തീഫ്, അനില്‍ തലപ്പള്ളി, ഒ. സുരേഷ്ബാബു, യു.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഹമ്മദ്കുട്ടി പഞ്ചാരയില്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാനായി വി. അബ്ദുറഹിമാന്‍ എം.എല്‍.എ, കണ്‍വീനറായി തിരൂര്‍ തഹസില്‍ദാർ, രക്ഷാധികാരികളായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജില്ല കലക്ടര്‍ ജാഫർ മലിക്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സൻ സി.കെ. സുബൈദ എന്നിവരെ െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.