പുറത്തൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്തെ ഹൈമാസ്റ്റ് വിളക്ക് മാസങ്ങളായി പ്രകാശിക്കാത്തതിനെതിരെ പടിഞ്ഞാറെക്കര ക ോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. ടൂറിസം ബീച്ച് പാര്‍ക്ക് പ്രവേശന കവാടത്തോട് ചേര്‍ന്ന വിളക്ക് നോക്കുകുത്തിയായി നില്‍ക്കുന്നത് നിരവധി തവണ മന്ത്രിമാരുള്‍പ്പെടെ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി കൈക്കൊള്ളാത്തതിൻെറ പേരിലാണ് പ്രതിഷേധം. എം. ഷണ്‍മാധുരന്‍ ഉദ്ഘാടനം ചെയ്തു. ചുക്കശ്ശേരി വാസു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പുറത്തൂര്‍ മണ്ഡലം പ്രസിഡൻറ് അലി അക്ബര്‍ പടിഞ്ഞാറെക്കര മുഖ്യപ്രഭാഷണം നടത്തി. കാസിം കാട്ടിലപ്പള്ളി, സത്യേക്കല്‍ അഷ്‌റഫ്, ഫസല്‍ താണിക്കാട്ട്, അഖില്‍ തെക്കൻ, പി.പി. സഹദേവൻ, പി. സക്കീർ, കെ.വി. ഷമീർ, പ്രസാദ് കടുങ്ങൻ, ഫായിസ് തൃത്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. photo: mw9, mw10 പുറത്തൂര്‍ പടിഞ്ഞാറെക്കര അഴിമുഖത്തെ ഹൈമാസ്റ്റ് വിളക്ക് പ്രകാശിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.