സേവനരംഗത്തിറങ്ങുക -ജമാഅത്തെ ഇസ്​ലാമി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം പതിനായിരക്കണക്കിനാളുകളാണ് ദുരിതത്തിലകപ്പെട്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്കും മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കും അടിസ്ഥാന സൗകര്യങ്ങളെത്തിക്കാന്‍ എല്ലാവരും കര്‍മരംഗത്തിറങ്ങണം. ജമാഅത്തെ ഇസ്ലാമിയുടെ വിവിധ സേവന വിഭാഗങ്ങള്‍ ദുരിതമേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അമീര്‍ പറഞ്ഞു. ദുരിതത്തില്‍നിന്നും താങ്ങാനാവാത്ത ദുരന്തത്തില്‍നിന്നും കേരളീയ സമൂഹത്തെ കരകയറ്റാന്‍ പ്രപഞ്ചനാഥനോട് അമീര്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.