മണ്ണിടിഞ്ഞും മരം വീണും വഴികളടഞ്ഞു

തൂതപ്പുഴയോരം ജാഗ്രതയോടെ പെരിന്തൽമണ്ണ ജില്ല ആശുപത്രി വാർഡുകളിൽ വെള്ളം രാത്രിയും ജാഗ്രതയോടെ താലൂക്ക് ഹെഡ്ക്വ ാർട്ടേഴ്സ് പെരിന്തൽമണ്ണ: വ്യാഴാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയും മരം വീണും ഗതാഗതം മുടങ്ങി. ആനമങ്ങാട് പള്ളിപ്പടി റോഡിൽ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തൂത ഭാഗത്ത് നിന്നുള്ളവർ പഞ്ചായത്ത് റോഡ് വഴി പള്ളിപ്പടിയിലെത്തുന്ന റോഡാണ് ഉപയോഗിച്ചത്. എരവിമംഗലം വായനശാലക്ക് മുന്നിൽ പുളിമരം പൊട്ടിവീണ് കട തകർന്നു. വൈകീേട്ടാടെ മാട് റോഡിൽ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞത് കാരണം ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ തഹസിൽദാർ ഗതാഗതനിയന്ത്രണത്തിന് പൊലീസിന് നിർദേശം നൽകി. കാഞ്ഞിരപ്പുഴ ഡാം ഏതുസമയത്തും തുറക്കുമെന്നതിനാൽ വ്യാഴാഴ്ച വൈകീട്ടോടെ തൂത, ഏലംകുളം ഭാഗങ്ങളിലെ കുടുംബങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ആലിപ്പറമ്പ് പാറൽ കിഴക്കേമണലായ റോഡിൽ പാലത്തിന് സമീപത്തുള്ള റോഡിൽ പുഴവെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു. മഴ കനത്തതോടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച കീമോ വാർഡ്, വാതരോഗ വിഭാഗം വാർഡ് എന്നിവയിൽ അകത്തേക്ക് വെള്ളം കയറി. ട്രോമാകെയർ വളൻറിയർമാരും ജീവനക്കാരും ഇവിടത്തെ രോഗികളെ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.