പെരിന്തൽമണ്ണ താലൂക്കിൽ 20ഒാളം വീടുകൾക്ക് നാശം

പെരിന്തൽമണ്ണ: കാറ്റിലും മഴയിലും . കീഴാറ്റൂർ ചെമ്മന്തട്ട മുട്ടിക്കാപറമ്പ് കൃഷ്ണകുമാർ, കുന്നുമ്മൽ ആദം മാലിക്, അരക്കുപറമ്പ് വില്ലേജിലെ മനോജ്, പരി എന്ന കുഞ്ഞിപ്പ, ഏലംകുളം വില്ലേജിലെ മുള്ളംതൊടി പ്രമീള, പള്ളിയാലി ചീരു, എടപ്പറ്റ സരോജിനി, വെട്ടത്തൂർ കീടത്ത് മുഹമ്മദ് ഷരീഫ്, മൂർക്കനാട് വില്ലേജിലെ കീഴ്മുറി പുത്തൻകുളം ഉണ്ണീൻകുട്ടി തുടങ്ങിയവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേലാറ്റൂർ കക്കാട്ടിക്കുത്ത് അമൃത, പി. േവലായുധൻ, അയ്യപ്പൻെറ മകൻ ചാത്തൻ, എടപ്പറ്റയിലെ കാളി, കമലാക്ഷി, പുലാമന്തോൾ പുതശ്ശേരിപ്പറമ്പിൽ വാസുദേവൻ തുടങ്ങിയവരുടെ വീടുകൾക്കും കേടുപാടുകൾ പറ്റി. ഭാഗികമായി തകർന്ന നിലയിലാണ് ചില വീടുകൾ. കാറ്റിൽ മരം വീണാണ് മിക്കയിടത്തും നാശം. കുടിലുകളിൽ ദുരിതം തിന്ന് ആദിവാസി കുടുംബങ്ങൾ വാസയോഗ്യമായ വീടില്ലാതെ താഴേക്കോടും പാണമ്പിയിലും കുടുംബങ്ങൾ പെരിന്തൽമണ്ണ: കോരിച്ചൊരിയുന്ന മഴയത്ത് ഒാലക്കീറുകൾക്കും തുളവീണ വീണ പ്ലാസ്റ്റിക് ഷീറ്റിനും ഇടയിലെ ചോർച്ചയിൽനിന്ന് മാറി ഒറ്റപ്പുതപ്പിനുള്ളിൽ ചുരുണ്ട് കൂടുകയാണ് താഴേക്കോട് അമ്മിനിക്കാടൻ മലയിലെ ആദിവാസി കുടുംബങ്ങൾ. ഏഴ് കോളനികളിലായി 140ഒാളം പേരാണ് താഴേക്കോട്. വാസയോഗ്യമായ വീടില്ലാത്തതാണ് ഇവരുടെ പ്രശ്നം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. പാണമ്പി ഇടിഞ്ഞാടിയിലെയും മുള്ളൻമടയിലെയും തീരേ അവശരായ കുടുംബങ്ങൾക്ക് വീടില്ല. ശേഷിക്കുന്നവർക്ക് ഇടിഞ്ഞുവീഴാറായെങ്കിലും താൽക്കാലിക വീടുകളുണ്ട്. ചെങ്കുത്തായ മലക്ക് മുകളിൽ ദാരിദ്ര്യവും പട്ടിണിയും വിട്ടൊഴിയാത്ത ഇവർക്ക് ഇടമുറിയാത്ത മഴയും ദുരിതമാണ് സമ്മാനിക്കുന്നത്. ചെറുതായൊരു കാറ്റുവീശിയാൽ പാറിപ്പോകാവുന്ന ഒാലമടലുകളും പ്ലാസ്റ്റിക് ഷീറ്റുമാണിവരുടെ കുടിലുകൾ. താൽക്കാലിക വീടുകൾ നിർമിച്ചുനൽകാൻ സന്നദ്ധ പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. സർക്കാർ പദ്ധതിയിൽ കുന്നിൻമുകളിൽ വീടുവെക്കാൻ ബന്ധപ്പെട്ടവർ താൽപര്യമെടുക്കുന്നുമില്ല. 90 വീടുകളിലായി 336 ആദിവാസികളാണ് െപരിന്തൽമണ്ണ താലൂക്കിൽ. ഇതിൽ 140 പേർ താഴേക്കോടാണ്. മണ്ണാർമല, എടപ്പറ്റയിലെ മൂനാടി, കീഴാറ്റൂരിലെ മന്തംകുണ്ട്, പുലാമന്തോളിലെ ചീരട്ടാമല, മങ്കടയിലെ ചേരിയംമല എന്നിവിടങ്ങളിലാണ് ഈ കുടുംബങ്ങൾ. കനത്ത കാലവർഷത്തിനിടയിലും മതിലിടിയുന്നതും റോഡിൽ വെള്ളം കയറുന്നതും അപ്പപ്പോൾ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് വഴി സർക്കാറിൽ റിപ്പോർട്ട് ചെയ്യുന്ന റവന്യൂ, പൊതുഭരണവിഭാഗം ചെങ്കുത്തായ മലമടക്കുകളിലെ ആദിവാസി കുടുംബങ്ങളുടെ സ്ഥിതി പരിശോധിക്കുന്നില്ല. pmna3 താഴേക്കോട് പാണമ്പിയിലെ ആദിവാസി കുടിലുകൾ (ഫയൽ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.