പുലാമന്തോളിൽ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു

പുലാമന്തോൾ: മണ്ണാർക്കാട് സൈലൻറ്വാലിയിൽ ഉരുൾപൊട്ടിയതോടെ കുന്തിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായുയർന്നു. പുലാമ ന്തോളിൽ കുന്തിപ്പുഴയിൽ വീതി കൂടിയ ഭാഗങ്ങളിൽ പോലും പുഴ നിറഞ്ഞാണൊഴുകുന്നത്. കുന്തിപ്പുഴയുടെ അനുബന്ധ തോടുകളിലൊന്നായ താവുള്ളി തോട്ടിലും വെള്ളം ഉയർന്നുതുടങ്ങി. രണ്ടുദിവസമായി ശക്തമായ കാറ്റും മഴയും തുടരുന്നതോടെ പുഴയിലെ ജലനിരപ്പ് ഉയർന്ന് ഇരുകരകളും മുട്ടി നിറഞ്ഞ നിലയാണ്. കഴിഞ്ഞവർഷം ഇതേ സമയത്തായിരുന്നു കുന്തിപ്പുഴയിൽ ജലനിരപ്പുയർന്ന് തുടങ്ങിയത്. തുടർന്നു കരകവിഞ്ഞൊഴുകി പരിസര പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. പടം ജലനിരപ്പ് ക്രമാതീതമായുയർന്ന് നിറഞ്ഞൊഴുകുന്ന പുലാമന്തോളിലെ കുന്തിപ്പുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.