പുലാമന്തോൾ: തിരുനാരായണപുരം യു.പിയിൽനിന്ന് ചോലപ്പറമ്പിലേക്കുള്ള ഒരു കിലോമീറ്റർ റോഡ് പാടെ തകർന്നു. മഴ ശക്തമായത ോടെ റോഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ കാൽനടയാത്ര പോലും ദുസ്സഹമാണ്. 100ൽപരം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. നിലവിൽ ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാനുള്ള വീതി മാത്രമാണുള്ളത്. മദ്റസ-സ്കൂൾ വിദ്യാർഥികളടക്കം നിരവധിപേരാണ് ദിവസവും കാൽനടയായി ഇതിലൂടെ സഞ്ചരിക്കുന്നത്. വീതികുറഞ്ഞ ഈ റോഡിലൂടെ കാൽ നടയാത്രയും ദുസ്സഹമാണ്. റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യു.പിയിൽനിന്ന് ചോലപ്പറമ്പ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഒരു ഓവുചാൽ നിർമാണം മാത്രമാണ് ഇതുവരെ നടത്തിയത്. പടം ഗതാഗതം ദുസ്സഹമായ തിരുനാരായണപുരം യു.പി-ചോലപ്പറമ്പ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.