വിദ‍്യാലയങ്ങളിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം

നിലമ്പൂർ: സംസ്ഥാന സർക്കാറിന് കീഴിലുള്ള എനർജി മാനേജ്‌മൻെറ് സൻെററും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിന് തുടക്കമായി. പദ്ധതിയുടെ വണ്ടൂർ വിദ്യാഭ്യാസ ജില്ല അധ്യാപക പരിശീലനത്തി‍ൻെറ രണ്ടാം ഘട്ട പരിശീലന ശിൽപശാല നിലമ്പൂർ മുനിസിപ്പൽ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഹരിതസേന ജില്ല കോഓഡിനേറ്റർ ഹമീദലി വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ കെ.ജി. മോഹനൻ, ഇ.എം.സി പ്രൊജക്ട് എൻജിനിയർ പി. അനൂപ്, എ. ജിഷ്ണു, വണ്ടൂർ വിദ്യാഭ്യാസ ജില്ല കോഓഡിനേറ്റർ എ. അബ്ദുൽ റഹ്മാൻ, ഇ.എം.സി ട്രയ്നർ പി. സാബിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.