മഞ്ചേരി: ആൾമറയില്ലാത്ത കിണറ്റിൽ വീണ നായ്ക്കള രക്ഷിച്ചു. മഞ്ചേരി കോവിലകം റോഡിൽ മാട്ടിട വീട്ടിൽ രാജുവിൻെറ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറിലാണ് മൂന്ന് നായ്ക്കൾ അകപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച നായ്ക്കളുടെ കരച്ചിൽകേട്ട് നാട്ടുകാരും വീട്ടുടമസ്ഥനും കൂടി നായ്ക്കളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്ന് എമർജൻസി റെസ്ക്യൂ ഫോഴ്സെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ അകപ്പെട്ട മൂന്ന് നായ്ക്കളെയും രക്ഷപ്പെടുത്തി വിട്ടയച്ചു. ഇ.ആർ.എഫ് അംഗങ്ങളായ പി.പി. ഷാഹിൻ, സി.പി. സതീഷ്, എം. മുഹമ്മദ് റാഫി, സി.പി. ഹാരിസ്, കെ. ബിജേഷ്, എം. ജംഷി, എ. ഉമ്മർ ഫൈസൽ, കെ. ഫാസിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.