ശിഹാബ് തങ്ങൾ അനുസ്മരണ യോഗം

മേലാറ്റൂർ: വെട്ടത്തൂർ പഞ്ചായത്ത്‌ 13ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. വെട്ടത്തൂർ പഞ്ചായത്ത്‌ ദുബൈ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞലവി കിളിയങ്ങൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് എ.കെ. രായിൻകുട്ടി അധ്യക്ഷതവഹിച്ചു. കല്ലിങ്ങൽ മുഹമ്മദ്‌ മാസ്റ്റർ അനുസ്‌മരണ പ്രഭാഷണം നടത്തി. ആക്കാട്ട് ഉസ്മാൻ, കുളത്തൂർ ഹംസ, കെ.ടി. അയ്യൂബ്, കെ.ടി. മുജീബ്, എം.ടി. മുഹമ്മദ്‌ അലി, കെ.ടി. മുത്തു, എ.കെ. അഷ്‌റഫ്‌, കെ.പി. അമീൻ, അറബി കമാൽ എന്നിവർ സംസാരിച്ചു. പട്ടാണി നിസാർ സ്വാഗതവും വാടയിൽ ഷൗക്കത്തലി നന്ദിയും പറഞ്ഞു. എസ്.പി.സി പരേഡ് നടത്തി മേലാറ്റൂർ: ആർ.എം ഹൈസ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ പത്താം വാർഷികത്തിന് തുടക്കമായി. വെള്ളിയാഴ്ച നടന്ന സെറിമോണിയൽ പരേഡിൽ പൊലീസ് അഡീ. സബ് ഇൻസ്പെക്ടർ ജോർജ് ജോസഫ് സല്യൂട്ട് സ്വീകരിച്ചു. പ്രധാനാധ്യാപകൻ കെ. സുഗുണപ്രകാശ് എസ്.പി.സി ദിന സന്ദേശം നൽകി. മാനേജർ മേലാറ്റൂർ പത്മനാഭൻ ബാഡ്ജ് വിതരണം ചെയ്തു. എസ്.പി.സി പി.ടി.എ പ്രസിഡൻറ് ടി. ഫൈസൽ, ഡ്രിൽ ഇൻസ്ട്രക്ടർ വി. മൻസൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.