463 മുന്‍ഗണന കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

മലപ്പുറം: ജില്ലയിലെ ഏഴു താലൂക്കുകളിലായി ഈ മാസം നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ ്പെട്ട 463 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായുള്ള പരിശോധന വരുംദിവസങ്ങളില്‍ ഊർജിതമായി തുടരും. ഇത്തരം കാര്‍ഡുടമകളില്‍നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിൻെറ കമ്പോളവില ഈടാക്കാന്‍ നടപടി സ്വീകരിച്ചുതുടങ്ങി. പരിശോധനകളില്‍ വസ്തുതകള്‍ മറച്ചുവെച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.