*ഏഴ്, എട്ട് തീയതികളിൽ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും കൽപറ്റ: കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ എത്തുന്നു. ജൂൺ ഏഴ്, എട്ട് തീയതികളിൽ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലും രാഹുൽ നേരിട്ടെത്തി വോട്ടർമാരോട് നന്ദി പറയും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏഴു കേന്ദ്രങ്ങളിലും റോഡ് ഷോ നടത്താനാണ് യു.ഡി.എഫ് തീരുമാനം. ഏഴിന് രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുലും സംഘവും മുക്കത്ത് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. പിന്നാലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. വൈകീട്ട് വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ രാത്രിയിൽ വൈത്തിരിയിൽ തങ്ങും. എട്ടിന് കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും. വൈകീട്ട് കണ്ണൂർ വിമാനത്താവളം വഴി മടങ്ങും. മുക്കത്തും കൽപറ്റയിലും എം.പി ഓഫിസ് തുറക്കാനും തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.