കശ്​മീരിൽ ഏറ്റുമുട്ടലുകളിൽ നാല്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്മീരിൽ ഏറ്റുമുട്ടലുകളിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു ശ്രീനഗർ: ജമ്മു-കശ്മീരിലെ ഷോപിയാനിലും പുൽവാമയിലു ം സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലുകളിൽ നാല് തീവ്രവാദികളടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ദ്രഗാദ് സുഗാൻ മേഖലയിൽ തീവ്രവാദ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സേന തിരച്ചിൽ നടത്തവെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ ആബിദ് മൻസൂർ മഗ്രായ്, ബിലാൽ അഹമ്മദ് ഭട്ട് എന്നിവരാണ് ഷോപിയാനിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തീവ്രവാദികൾക്ക് ഒത്താശ ചെയ്തു നൽകുന്നയാളാണ് കൊല്ലപ്പെട്ട മൂന്നാമൻ. പുൽവാമയിലെ മിദൂരയിൽ നടന്ന ഏറ്റുമുട്ടലിൽ അജ്ഞാതരായ രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞ സൈന്യത്തിനുേനരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുനു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.