പാലക്കാട്: തുടർച്ചയായി മൂന്നാംദിവസവും പാലക്കാടിെന പൊള്ളിച്ച് താപനില 41 ഡിഗ്രിയിൽ തുടർന്നു. ഉയർന്ന താപനില തുട ർച്ചയായതോടെ പലയിടങ്ങളിലും സൂര്യാതപം ബാധിച്ച് ആളുകൾ ചികിത്സ തേടി. 41 ഡിഗ്രിയാണ് ബുധനാഴ്ച വൈകീട്ട് പാലക്കാട് അന്തരീക്ഷ താപനില. ഇതിനിടെ ജില്ലയില്‍ ശരീരത്തിൽ പൊള്ളലിന് സമാനമായ പാടോടുകൂടി ചികിത്സ തേടിയ ഏഴുപേർക്ക് സൂര്യതാപമേറ്റെന്ന് സ്ഥിരീകരിച്ചു. മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി ജസ്വിൻ, ഒാങ്ങല്ലൂർ സ്വദേശിയും ടാക്സി ഡ്രൈവറുമായ മുഹമ്മദ് നൗഫൽ, വർക്ഷോപ് ജീവനക്കാരനും പാലക്കാട് കൊല്ലേങ്കാട് സ്വദേശിയുമായ നിയാസ്, പട്ടാമ്പി സ്വദേശിയായ ഗോപാലൻ, ഷൊർണൂർ സ്വദേശി കൃപ, പട്ടാമ്പി സ്വദേശി സിദ്ദീഖ്, തൃത്താല സ്വദേശി ആഫ്യാസ്, ഷൊർണൂർ സ്വദേശി സുരേഷ് ബാബു, വടവന്നൂർ സ്വദേശി മാണിക്യൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഇതോടെ ഇൗ മാസം സൂര്യാതപമേറ്റവരുടെ എണ്ണം 32 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.