മലയാള സര്‍വകലാശാല കലോത്സവം തിരൂര്‍: മലയാള സര്‍വകലാശാല യൂനിയന്‍ കലോത്സവം 'ഒച്ച 2019'ന് തുടക്കം. ഭൗതികതയെ പണയം വെക ്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികാര ശക്തികള്‍ മെനയുമ്പോഴും സര്‍ഗാത്മകതയിലൂടെ പ്രതിരോധത്തിൻെറ വിശാലമായ ഇടമാണ് കലോത്സവങ്ങള്‍ നല്‍കുന്നതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി അംഗവും പ്രവര്‍ത്തകയുമായ റിയ ഇഷ മുഖ്യാതിഥിയായി. യൂനിയന്‍ ചെയര്‍മാന്‍ നന്ദുരാജ് അധ്യക്ഷത വഹിച്ചു. ഡോ. രാജീവ് മോഹൻ, ഡോ. സ്മിത കെ. നായർ, വിനീത്, ശില്‍പ എന്നിവര്‍ സംസാരിച്ചു. പടം...tirw5 kalolsavam മലയാളം സര്‍വകലാശാല യൂനിയന്‍ കലോത്സവം 'ഒച്ച 2019'ൽ മുഖ്യാഥിതി റിയ ഇഷ സംസാരിക്കുന്നു അനുസ്മരണ സമ്മേളനം തിരുര്‍: ജീലാനി സ്റ്റഡി സൻെറര്‍ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച 'ഖുത്ബുസ്സമാന്‍: നവോത്ഥാനം നിലയ്ക്കുന്നില്ല' പ്രമേയത്തില്‍ കോട്ടക്കല്‍ ബസ്റ്റാൻഡില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ തിരൂര്‍ സെക്ടര്‍ കമ്മിറ്റി തീരുമാനിച്ചു. സൈതലവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ പരിയാപുരം, ജോ. സെക്രട്ടറി സൈനുല്‍ ആബിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.