നീരവ് മോദി: സി.ബി.ഐ-എൻഫോഴ്സ്മൻെറ് സംഘം ലണ്ടനിലേക്ക് ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പയെടുത്ത് മുങ്ങി ലണ്ടനി ലേക്ക് രക്ഷപ്പെടുകയും അവിടെ അറസ്റ്റിലാവുകയും ചെയ്ത വജ്രരാജാവ് നീരവ് മോദിയെ വിട്ടുകിട്ടാനുള്ള നടപടികളുമായി സി.ബി.ഐ -എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം ഉടൻ ലണ്ടനിലേക്ക് പോകും. ജോയൻറ് ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനു നിയോഗിച്ചിട്ടുള്ളത്. ഇപ്പോൾ ജയിലിൽ കഴിയുന്ന നീരവ് മോദിയുടെ ജാമ്യഹരജി വെള്ളിയാഴ്ച ലണ്ടൻ കോടതി പരിഗണിക്കും. മോദിയുടെ ഭാര്യ ആമിക്കെതിരെ എൻഫോഴ്സ്മൻെറ് നൽകിയ പുതിയ കുറ്റപത്രത്തിൻെറ കോപ്പിയും അടുത്തിടെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിവരവും എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥർ ലണ്ടനിലേക്ക് കൊണ്ടുപോകും. കേസുമായി ബന്ധപ്പെട്ട് ലണ്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവിസിലെ ഉദ്യോഗസ്ഥരടക്കം ഉന്നതരെ സി.ബി.ഐ-ഇ.ഡി സംഘം കാണുകയും മോദിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ കൈമാറും. പി.എൻ.ബിക്ക് 12,000ത്തിേലറെ കോടി രൂപ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്നുവെന്നാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുെമതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.