അബ്ഹ: പൊന്നാനി ആറയിൽ കൊല്ലംപടി സ്വദേശി മെയ്തീൻകോയ (52) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ പനി ബാധിച്ചു മരിച്ചു. ഖമീസ് ശറഫിയയിൽ സീനത്ത് കടയിലെ ജോലിക്കാരനായിരുന്നു. അൽഅഹ്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷമായി ഖമീസിലുണ്ട്. അവസാനമായി നാട്ടിൽ പോയത് മൂന്ന് വർഷം മുമ്പാണ്. മകൻ മുഹമ്മദ് ഷാൻ ഖമീസിൽ ജോലി ചെയ്യുന്നുണ്ട്. ഭാര്യ ഫാത്തിമ. റുബൈഷ, ഷമീല, ഷഹല എന്നിവരാണ് മറ്റു മക്കൾ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് മകൻ അറിയിച്ചു. soudi death moideenkoya
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.