അമരമ്പലം പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ നീതി നിഷേധത്തിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർ ച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം എൻ.എ. കരീം മാർച്ച് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയിൽ യു.ഡി.എഫ് അംഗങ്ങൾക്ക് പരിഗണന നൽകാതെ ഏകാധിപത്യമായി പദ്ധതികൾ നടപ്പാക്കുകയാണെന്നും ചെട്ടിപ്പാടം വാർഡ് അംഗത്തിന് അവധി അനുവദിച്ചതിനാൽ യഥാർഥ വാർഡ് വികസനം നടപ്പാക്കാൻ സാധിക്കില്ലെന്നും വാർഡ് അംഗം പഞ്ചായത്ത് അംഗത്വം രാജിവെക്കുകയാണ് വേണ്ടതെന്നും മാർച്ചിൽ സംസാരിച്ച യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ടി. നാസർ ബാൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ ppm - 4 അമരമ്പലം പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് കെ.പി.സി.സി അംഗം എൻ.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.