ചെർപ്പുളശ്ശേരി: ചളവറ-ചേറമ്പറ്റ കാവ്-കോതകുർശ്ശി റോഡ് നവീകരണത്തിെൻറ ഭാഗമായി കലുങ്ക് നിർമാണം നടക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇതു വഴി ഏർപ്പെടുത്തി. ബസ്സുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ തരുവക്കോണം-കിഴൂർ റോഡ് വഴിയും ചെറുവാഹനങ്ങൾ പുളിങ്കുളം-ചേറമ്പറ്റക്കാവ് റോഡ് വഴിയും പോകണം. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ എസ്.ഐ അപമാനിച്ചെന്ന്; മന്ത്രിക്ക് പരാതി നൽകി തച്ചനാട്ടുകര: ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെയും ജനപ്രതിനിധികളെയും എസ്.ഐ അപമാനിച്ചതിനെതിരെ മന്ത്രിക്ക് പരാതി നൽകി. പ്രസിഡൻറ് പി.ടി. ഖമറുലൈലയാണ് മന്ത്രി എ.സി. മൊയ്തീന് പരാതി നൽകിയത്. ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരനെ സന്ദർശിച്ച് തനിക്കുണ്ടായ ദുരനുഭവം പ്രസിഡൻറ് വിവരിക്കുകയും നാട്ടുകൽ എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. രാമൻകുട്ടി ഗുപ്തനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പ്രസിഡൻറിനെയും സ്ഥിരം സമിതി അധ്യക്ഷൻ പി.ടി. സിദ്ദീഖിനെയും മറ്റും തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും എസ്.െഎ പുറത്താക്കിയെന്ന് നേതാക്കൾ പറയുന്നു. അംഗങ്ങളായ ആറ്റ ബീവി, രജനി പ്രിയ, സൈലാബി എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഷൊർണൂർ നഗരസഭ സ്കൂളുകൾക്കുള്ള 30 ലക്ഷം വകമാറ്റി ഷൊർണൂർ: സ്കൂളുകൾക്ക് നീക്കിവെച്ച 30 ലക്ഷം രൂപ വക മാറ്റിയതിനെച്ചൊല്ലി വിവാദം. നഗരസഭയിലെ 13 സ്കൂളുകളുടെ ഭൗതിക സാഹചര്യം വിപുലപ്പെടുത്തുന്നതിനുള്ള തുകയാണ് വക മാറ്റിയത്. ധനകാര്യ കമീഷനാണ് ഫണ്ട് നൽകിയത്. ജില്ല ആസൂത്രണ സമിതി അനുമതി നൽകാത്തതിനാലാണ് ഫണ്ട് വകമാറ്റിയതെന്ന് ചെയർപേഴ്സൺ വി. വിമല പറഞ്ഞു. കഴിഞ്ഞ ദിവസം കുളപ്പുള്ളി യു.പി സ്കൂളിെൻറ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി സി. രവീന്ദ്രനാഥ് എയ്ഡഡ് സ്കൂളുകളിലെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് തുക നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരമാവധി 50 ലക്ഷം രൂപയാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.